ജോസ്. കെ. മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതെന്ന് പി.ജെ. ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ജോസ്. കെ. മാണിയുടെ മുന്നണി മാറ്റത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി. ജെ. ജോസഫ്. ജോസ്. കെ. മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതെന്ന് പി.ജെ. ജോസഫ് വെളിപ്പെടുത്തി. അത് വേണ്ടെന്ന് വെച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണെന്നും പി. ജെ. ജോസഫ് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സഹോദരി സാലിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാകില്ല എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. സഹോദരി സ്ഥാനാര്‍ത്ഥിയാകുന്നത് മാറ്റി ജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ചിഹ്നം നല്‍കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് പി. ജെ. ജോസഫ് പറഞ്ഞു.

മുന്നണി മാറി ഇടത് പക്ഷത്തില്‍ പോയ ജോസ്. കെ. മാണിയുടെ നടപടിക്കെതിരെ സാലിയുടെ ഭര്‍ത്താവ് എം. പി. ജോസഫ് കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...