Wednesday, May 14, 2025 5:31 pm

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മുങ്ങിയത് ആഫ്രിക്കയിലേക്ക് ; ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂ​ട്ടേണ്ടി വന്നു – വരുമാനം നിലച്ചു – കടംകേറി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: തെ​രഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിട്ടും എം.എല്‍.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ  ആരോപണങ്ങള്‍ക്കിടെ ഫേസ്​ബുക്ക് വീഡിയോയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട്​ പി.വി അന്‍വര്‍ എം.എല്‍.എ. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ്​ അന്‍വര്‍ വീഡിയോയിലെത്തിയത്​.

ഒന്നും പ്രതീക്ഷിക്കാതെയാണ്​ രാഷ്​ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന്​ ലക്ഷത്തി​ന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ്​ എന്നിവ മാത്രമാണ്​ സര്‍ക്കാരില്‍നിന്ന്​ സ്വീകരിച്ചതെന്നും​ എം.എല്‍.എ പറയുന്നു. 35 വര്‍ഷത്തെ ത​ന്റെ  അധ്വാനവും മാതാപിതാക്കളില്‍നിന്ന്​ ലഭിച്ച സ്വത്തുക്കളും ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂ​ട്ടുകയാണ്​. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂ​ട്ടേണ്ടി വന്നു. വരുമാനം നിലച്ചു.

സ്വത്തുണ്ടായിട്ടും ബാധ്യതകള്‍ വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ്​ താനെന്നും അദ്ദേഹം പറയുന്നു. പി.വി. അന്‍വറി​ന്റെ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാല്‍ കേസില്‍ ഉള്‍പ്പെടുമെന്നും പ്രചരിപ്പിക്കുന്നു. ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്​ അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയില്‍ അധ്വാനിക്കേണ്ടി വന്നത്​​​. തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക്​ പോയതെന്നും പശ്ചിമ ആഫ്രിക്കയില്‍ എന്താണ്​ ചെയ്യുന്നതെന്നതെന്ന്​ വരും വിഡിയോകളില്‍ പറയുന്നതാണെന്നും പി.വി അന്‍വര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,...

ഞങ്ങളുടെ ലക്ഷ്യം തിരിച്ചു വരവ് മാത്രമാണ് ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ട്, പുനഃസംഘടന കഴിഞ്ഞതിനു ശേഷം തിരിച്ചു...

വേടന് എതിരായ ജാതീയ അധിക്ഷേപം ; ആർഎസ്എസ് നേതാവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

0
കൊല്ലം: വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധുവിനെതിരെ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച...

0
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ...