കണ്ണൂരിലെ വ്യവസായ പ്രമുഖന്‍ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമായ കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
യു.എ.ഇയിലെ അല്‍മദീന സൂപ്പര്‍ മാര്‍ക്കറ്റ്, പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പിനിയായ പാണ്ട ഫുഡ്‌സ്, ജൂബിലി റസ്‌റ്റോറന്റ, ഹോട്ടല്‍ ഗ്രെയ്റ്റ് ജൂബിലി സുല്‍ത്താന്‍ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്.

കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ നാറോളില്‍ അബ്ദുള്ളയുടെയും ന്തോലയില്‍ ഫാത്തിമയുടെയും മകനായി 1928ല്‍ ജനിച്ച വി. എന്‍. കെ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാരും നേതാക്കളും അടങ്ങുന്ന കുടുംബത്തിലെ അംഗമാണ്. കടവത്തൂര്‍ വെസ്റ്റ്, തിരുവാല്‍ യു.പി സ്‌കൂളുകള്‍, മാഹി എം. എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 1944ല്‍ കൊച്ചിയിലെ ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനായി. 1946ല്‍ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

ബ്രിട്ടീഷ് നേവിയില്‍ നിന്ന് രാജിവെച്ച്‌ കറാച്ചിയില്‍ പ്രസിദ്ധമായ മലബാര്‍ ടി കമ്പിനി ആരംഭിച്ചു. 1977ല്‍ യു.എ.ഇയിലെത്തി, ദുബൈ ദേരയില്‍ ആദ്യത്തെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിച്ചു. 1996ല്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജൂബിലി കോംപ്ലക്‌സ്, ജൂബിലി റസ്‌റ്റോറന്റ് എന്നിവ ആരംഭിച്ചു. 1989ല്‍ പാണ്ട ഫുഡ്‌സിന് തുടക്കം കുറിച്ചു. ഷാന്‍ ഗാര്‍മെന്റ്‌സ് തലശേരി (1996), സല്‍വ ഫുഡ്‌സ് ബാംഗ്ലൂര്‍ (1986), കസ്തൂരി ഭവന്‍ റസ്റ്റാറന്റ്, എലൈറ്റ് ബേക്കറി കോയമ്പത്തൂര്‍ എന്നിവയുടെ സ്ഥാപകനാണ്. വയനാട് കൃഷ്ണഗിരിയിലെ ബുള്‍ബുള്‍ പ്ലാന്റേഷനാണ് മറ്റൊരു സംരംഭം. മര്‍ജാന്‍ ബേക്കറി ഒമാന്‍, ഒഗസ്‌റ്റോ ബേക്കറി ബത്തേരി, സാരസി ടെക്റ്റയില്‍സ് തലശേരി, ക്രസന്റ് കൊയിലാണ്ടി, കോയാസ് റഫ്രിജറേറ്റര്‍, ഗ്രേറ്റ് എംപോറിയം ഷാര്‍ജ തുടങ്ങിയവയില്‍ പാര്‍ട്ണറാണ്.

ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം മുന്‍ കര്‍ണാടക മന്ത്രി ലളിതാ നായിക് പോലുള്ളവരെ ഉള്‍പ്പെടുത്തി നാച്വറല്‍ കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് രൂപീകരിച്ചു. റോഡരികില്‍ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിച്ച വി.എന്‍.കെ അഹമദ്, വനവല്‍ക്കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ നിരവധി അഭിമുഖങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

എന്‍.എ.എം കോളേജ് കല്ലിക്കണ്ടി, റിലീജ്യസ് എജ്യുക്കേഷന്‍ ട്രസ്റ്റ് കുറ്റിയാടി, ഐഡിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് കടവത്തൂര്‍, നുസ്‌റത്തുല്‍ ഇസ്ലാം സംഘം കടവത്തൂര്‍, മസ്ജിദുര്‍റഹമ പാനൂര്‍, ദാറുന്നുജൂം യതീംഖാന പേരാമ്പ്ര , പാണ്ട ഫുഡ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് വയനാട്, ഹെറിറ്റേജ് ആയുര്‍വേദിക് ട്രസ്റ്റ് പാറാട്ട് തുടങ്ങിയവയില്‍ അംഗമാണ്. നീണ്ട ഇരുപത് വര്‍ഷം കടവത്തൂര്‍ വെസ്റ്റ് യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ആയിരുന്നു. ചേന്ദമംഗല്ലുര്‍ ഇസ്ലാഹിയ കോളേജ് ഉള്‍പ്പെടെ കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സേവന സംരംഭങ്ങള്‍ക്കും വലിയ പിന്തുണ നല്‍കി.

ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിപുലമായ സുഹൃദ് ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. ബഹുഭാഷാ പരിജ്ഞാനമുണ്ട്.

ഭാര്യ പി.കെ ഖദീജ എലാങ്കോട്. മക്കള്‍ ; സുഹ്‌റ, ഹാറൂന്‍, ലുഖ്മാന്‍, ആഇശ, ഇംറാന്‍, സല്‍മാന്‍, ഖല്‍ദൂന്‍. ജാമാതാക്കള്‍; സി.എച്ച്‌ അബൂബക്കര്‍ തെണ്ടപ്പറമ്പ , എസ്.വി.പി ലുഖ്മാന്‍ പഴയങ്ങാടി, കെ.കെ റഹീമ കടവത്തുര്‍, എ.കെ സബീല കുറ്റിയാടി, ഒ. സൈബുന്നീസ കൈവേലിക്കല്‍, വി.കെ ശാനിബ എലാങ്കോട്, വി. കെ ശാബിന എലാങ്കോട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...