ആലുവ : കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസയോഗ്യത വ്യാജം. പരീക്ഷാകമീഷണറേറ്റില്‍നിന്നുള്ള വിവരാവകാശരേഖയിലാണ് ഇതുള്ളത്. 19-93 ല്‍ ആലുവ എസ്‌എന്‍ഡിപി ഹൈസ്‌കൂളില്‍നിന്ന് പത്താംക്ലാസ് പാസായെന്നാണ് അന്‍വര്‍ സാദത്ത് അവകാശപ്പെടുന്നത്. ഒ എ അന്‍വര്‍ സാദത്ത് എന്ന വിദ്യാര്‍ഥി 1990–91ല്‍ ഒമ്പതാംക്ലാസില്‍ പഠിച്ചിട്ടുണ്ട്. 1991-92 ല്‍ 275842 എന്ന നമ്പറില്‍ എസ്‌എസ്‌എല്‍സിക്ക് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും പരീക്ഷ എഴുതിയില്ല. 1992-93 ല്‍ പ്രൈവറ്റായി രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും തോറ്റു.
2011, 2016, 2021 തെരഞ്ഞെടുപ്പില്‍ ആലുവയില്‍ മത്സരിച്ച് ജയിച്ച അന്‍വര്‍ സാദത്ത് നല്‍കിയ വിദ്യാഭ്യാസയോഗ്യത വ്യാജമെന്ന് ഇതോടെ തെളിഞ്ഞതായി രേഖ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പള്ളി പറഞ്ഞു. വ്യാജവിവരം നല്‍കിയതിന്റെ പേരില്‍ എംഎല്‍എക്കെതിരെ ഐപിസി 177 പ്രകാരം നിയമനടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷന് പരാതിയും നല്‍കി.