ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി ; മംഗളൂരു പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുമെന്ന് സാമൂഹികമാധ്യമത്തിലൂടെ ഭീഷണിമുഴക്കിയ ആൾക്കെതിരേ മംഗളൂരു പാണ്ഡേശ്വരം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയെന്ന് സംശയിക്കുന്ന എ.കെ സിദ്ധിഖിനെതിരേയാണ് അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. എ.കെ സിദ്ധിഖ് എന്നപേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് അബ്ദുള്ളക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുന്നത് താനായിരിക്കുമെന്ന് ടിക് ടോക് സന്ദേശം വഴി ഭീഷണിയുയർത്തിയത്.

കണ്ണൂർ, തൃശ്ശൂർ പോലീസ് സ്റ്റേഷനുകളിൽ ബി.ജെ.പി പരാതി നൽകിയെങ്കിലും കേസെടുക്കാത്ത സാഹചര്യത്തിലാണ് മംഗളൂരു പോലീസിൽ പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നിലവിൽ മംഗളൂരു അത്താവറിലെ ഫ്ലാറ്റിലാണ് അബ്ദുള്ളക്കുട്ടി താമസിക്കുന്നത്. വധഭീഷണി, അപായപ്പെടുത്തുമെന്ന് സമൂഹികമാധ്യമത്തിൽക്കൂടി ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നനെ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി താലിബാൻ നേതാവിനോടുപമിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....