പിണറായി വിജയന്‍ കെ.ടി.ജലീലിനെ തള്ളിയത്​ ലാവ്​ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരo : എ.പി അബ്​ദുല്ലകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി. ജലീലിനെ തള്ളിയത്​ ലാവ്​ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്‍റെ ഭാഗമായാണെന്ന്​ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്​ദുല്ലകുട്ടി.

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാതന്ത്ര്യ പിതാമഹാന്‍മാര്‍ കെട്ടിപ്പടുത്ത വലിയ പ്രസ്ഥാനത്തേയാണ്​ പിണറായി ശിക്ഷിച്ചത്​. സഹകരണ മേഖല നിങ്ങള്‍ക്ക്​ മാപ്പ്​ തരുമെന്ന്​ തോന്നുന്നില്ലെന്നും അബ്​ദുല്ലക്കുട്ടി.

മുങ്ങിക്കൊണ്ടിരിക്കുന്ന കരുവന്നൂര്‍, എ.ആര്‍ നഗര്‍ സഹകരണ ബാങ്കുകള്‍ക്ക്​ ഖജനാവിലെ കാശ്​ കൊടുക്കാനുള്ള പരിപാടിയിലേക്കാണ്​ സര്‍ക്കാര്‍ നീങ്ങുന്നതെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ഈ കൂട്ടുകെട്ട്​ തടയാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാന്‍ അവസരമുണ്ടാക്കരുതെന്ന്​ അബ്ദുല്ലകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണമെന്ന്​ കെ.ടി. ജലീല്‍ എം.എല്‍.എയുടെ നിലപാട്​ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ് ഇക്കാര്യത്തില്‍​ മുസ്​ലിം ലീഗ്​-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...