ആപ്പ് വഴി വായ്പ : തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘം ; നേതൃത്വം ഐ ജിക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....