ഐഫോണ്‍ 12ന് വെറും 16399 രൂപ ; ഓഫര്‍ ലഭ്യമാകുന്നത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് സീരീസുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ മറ്റ് സീരീസുകളുടെ വില കുറഞ്ഞിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ അമ്പരപ്പിച്ച വിലകുറവിലാണ് ഓരോ മോഡലും ലഭ്യമാവുന്നത്. എന്നാല്‍  ഇതിനെയെല്ലാം മറികടന്നിരിക്കുകയാണ് ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ലഭിക്കുന്ന ഡീല്‍. ഐഫോണ്‍ പന്ത്രണ്ടിന് ഇതുവരെ ലഭിക്കാത്ത വിലക്കുറവാണ്  ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. ഏറ്റവും മികച്ച വിലയില്‍ കിടിലന്‍ പെര്‍ഫോമന്‍സ് ഉള്ള ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഐഫോണ്‍ പന്ത്രണ്ടിന്റെ ബേസ് മോഡല്‍ വില ലോഞ്ച് ചെയ്തപ്പോള്‍ 79900 ആയിരുന്നു. ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണ്‍ മോഡലുകളിലൊന്നാണിത്. ആപ്പിള്‍ ഐഫോണ്‍ 12 പ്രൊ, 12 പ്രൊ മാക്‌സ് എന്നീ മോഡലുകളും ഈ സീരീസില്‍ വരും.

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് സീരീസിന്റെ വരവോടെ ഐഫോണ്‍ പന്ത്രണ്ട് ആപ്പിള്‍ അവരുടെ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. വൈകാതെ തന്നെ ഇത് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 16399 ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കാം. 25600 രൂപയാണ് ഇതിന്റെ ഡിസ്‌കൗണ്ട്. പ്രീമിയം ഫീച്ചറുകള്‍ തന്നെ ഈ ഫോണിനുണ്ട്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. അതോടൊപ്പം ശക്തമായി എ14 ബയോണിക് ചിപ്പും ഉണ്ട്. പെര്‍ഫോമന്‍സില്‍ ഏത് ഫോണിനോടും മുട്ടി നില്‍ക്കാന്‍ ഐഫോണിന് സാധിക്കും.

ഓഫര്‍ ഒന്നും ഇല്ലാതെ ഐഫോണ്‍ പന്ത്രണ്ടിന് 41999 രൂപയാണ് വില. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ കാര്‍ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആയിരം രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാവും. ഇതിലൂടെ വില 40999 രൂപയായി വില കുറയും. ഇനിയും കുറയാന്‍ മാര്‍ഗമുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് മികച്ച വില തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 24600 രൂപ ഇനിയും കുറയും. ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടുകളും കുറയുന്നതോടെ ഐഫോണ്‍ 16399 രൂപയ്ക്ക് ലഭിക്കും. 25600 രൂപ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡിസ്‌കൗണ്ടാണ് ഇതിലൂടെ ലഭിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...