ആപ്പിള്‍ പുറത്തിറക്കുന്ന ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്- ഫെബ്രുവരി 2ന് എത്തും

For full experience, Download our mobile application:
Get it on Google Play

ഫെബ്രുവരി 2 മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് വിൽപ്പനയ്ക്കെത്തുന്നു. കമ്പനി സിഇഒ ടിം കുക്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിള്‍ പുറത്തിറക്കുന്ന ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ആണിത്.  ഹെഡ്സെറ്റിന്റെ വിൽപ്പന  ആരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റില്‍ ടിം കുക്ക് പറയുന്നതും സ്പേഷ്യല്‍ കംപ്യൂട്ടിങ് യുഗം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടിം കുക്ക് വിഷന്‍ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ചത്. 3499 ഡോളര്‍ ആണ് (2,91,046 രൂപ) ആപ്പിള്‍ വിഷന്‍ പ്രോയുടെ വില. ഇതിനൊപ്പം സെയ്സിന്റെ (Zeiss) പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സുകളും ആളുകള്‍ക്ക് തിരഞ്ഞെടുക്കാം. 149 ഡോളറാണ് ഇതിന് വില.

വിഷന്‍ പ്രോയുടെ ബേസ് മോഡലിന് 256 ജിബി സ്റ്റോറേജും സോളോ നിറ്റ് ബാന്‍ഡ്, ഡ്യുവല്‍ ലൂപ്പ് ബാന്‍ഡ്, ലൈറ്റ് സീല്‍, ടൂ ലൈറ്റ് സീല്‍ കുഷ്യനുകള്‍, ആപ്പിള്‍ വിഷന്‍ പ്രോ കവര്‍, പോളിഷിങ് ക്ലോത്ത്, ബാറ്ററി, യുഎസ്ബി സി ചാര്‍ജിങ് കേബിള്‍ യുഎസ്ബി സി അഡാപ്റ്റര്‍ തുടങ്ങിയ വിവിധ ആക്സസറികളും 4കെ ഡിസ്പ്ലേയാണ് ഹെഡ്സെറ്റിലുള്ളത്. ഓഗ്മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും മാറിമാറി ഉപയോഗിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആപ്പിളിന്റെ എം2, ആര്‍1 ചിപ്പുകളിലാണ് ഹെഡ്സെറ്റിന്റെ പ്രവര്‍ത്തനം. ഇതിന് പുറമെ കണ്ണുകള്‍, തല, കൈകള്‍ എന്നിവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാനും ഹെഡ്സെറ്റിന് സാധിക്കും. ഇതുവഴി കണ്‍ട്രോളര്‍ ഇല്ലാതെ തന്നെ ഹെഡ്സെറ്റ് നിയന്ത്രിക്കാനുമാവും. ആപ്പിള്‍ അവതരിപ്പിച്ച പുതിയ വിഷന്‍ ഓഎസിലാണ് ഹെഡ്സെറ്റിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഐഫോണ്‍, ഐപാഡ് ആപ്പുകള്‍ ഇതില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....