പത്തനംതിട്ട : പന്തളം – രണ്ട് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള കുളനട ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുളനട ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 01/01/2024 തീയതിയില്‍ 18 നും 46 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ ആയിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സിയോ തുല്യതാ പരീക്ഷയോ മറ്റ് തത്തുല്യതയാണ് യോഗ്യത. സര്‍ക്കാര്‍ അംഗീകൃത ബാലസേവിക/ നേഴ്സറി ടീച്ചര്‍/ പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് ജയിച്ചവര്‍, മുന്‍പരിചയം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിയണം. (എസ്എസ്എല്‍സി ജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയ്ക്ക് യോഗ്യരല്ല). പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്നു വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കുളനട ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, കുളനട ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 15 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-രണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍ : 04734 – 292620, 262620.