ഒന്നര വര്‍ഷമായി ഒന്നിച്ച് താമസം, സ്ഥിരം വഴക്ക് ; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്: വിവാഹമോചിതയായ യുവതിയും കുഞ്ഞും യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഫോട്ടോഗ്രാഫറായ സാര്‍ത്ഥക്കിന്റെ അമിത മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം സ്ഥിരമായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ സാര്‍ത്ഥക്കും യുവതിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. യുവതി തന്നെയാണ് വിവരം വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...