Wednesday, April 2, 2025 8:42 am

പിആര്‍ഡി പ്രിസം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനല്‍ രൂപീകരിക്കുക. ഉദ്യോഗാര്‍ഥികള്‍ സിഡിറ്റിന്റെ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 17ന് അകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സൈറ്റില്‍ വിവരം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ മാറ്റം അനുവദിക്കില്ല.

ജേണലിസം ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം /പിആര്‍ /മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍, ജേണലിസം /പബ്ലിക് റിലേഷന്‍സ് /മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം ഉള്ളവര്‍ക്ക് സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപങ്ങളുടെ പിആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പിആര്‍ / മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് /മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം ആണ് കണ്ടന്റ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പരിചയം ഉണ്ടാവണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

മൂന്നു പാനലിലും അപേക്ഷിക്കുന്നവര്‍ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ യോഗ്യതയുണ്ടെങ്കില്‍ അതിനും അപേക്ഷിക്കാം. എന്നാല്‍, സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലില്‍ ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓണ്‍ലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തില്‍ പരീക്ഷ നടക്കും. ഒക്ടോബര്‍ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 35 വയസാണ് പ്രായപരിധി. 21780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം. 17940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം. 16940 രൂപയാണ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം. വിശദാംശങ്ങള്‍ www.prd.kerala.gov.inല്‍ ലഭിക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിരമിക്കലിനുശേഷവും സര്‍വീസില്‍ തുടര്‍ന്ന ഉദ്യോഗസ്ഥനെ ഹൈക്കോടതി ഇടപെട്ടു പുറത്താക്കി

0
കൊല്ലം: കേരള വനം വികസന കോര്‍പ്പറേഷനില്‍ (കെഎഫ്ഡിസി) കോടതി ഉത്തരവ് പ്രകാരം,...

ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​റി​ന്​ നേ​രെ ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ കൈ​യേ​റ്റ​ശ്ര​മം

0
മാ​ർ​ത്താ​ണ്ഡം : സ​നാ​ത​ന ധ​ർ​മ​ത്തെ​ക്കു​റി​ച്ച്​ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ സാം​സ്കാ​രി​ക...

സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങള്‍ കൂടുന്നു ; പരിശോധനക്ക് വനിതാ പോലീസും കുറവ്

0
കൊച്ചി: സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങള്‍ കൂടുന്നു. എന്നാല്‍, പരിശോധനയ്ക്ക് ആവശ്യത്തിന്...

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11,000 ത്തി​ലേ​റെ കേ​സ്

0
കൊ​ച്ചി : ഒ​മ്പ​തു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ...