ലൈഫ് ഭവനപദ്ധതി ; അപേക്ഷകള്‍ പരിശോധിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകള്‍ അര്‍ഹതാ പരിശോധന നടത്തുന്നതിനു ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹതാ പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

പത്തനംതിട്ട ജില്ലയില്‍ ആകെ 53 ഗ്രാമ പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 26927 അപേക്ഷകളാണ് ആകെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 7287 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 951 അപേക്ഷകരാണുള്ളത്. ഏറ്റവും കുറവ് അപേക്ഷകരുള്ളത് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്. 163 അപേക്ഷകരാണുള്ളത്. ലൈഫ് മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ്), പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, നഗരകാര്യ ജോയിന്റ് സെക്രട്ടറിയുടെ പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

0
കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

0
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി...

ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ...

0
മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം...

യുഎസ് ആക്രമണ പരമ്പര ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക്...