ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). ശമ്പളം: 24,040 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും.

ഫീസ് www.simet.in ലെ SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15നകം അയച്ചുതരണം. കൂടുതൽവിവരങ്ങൾക്ക്: www.simet.in, 0471-2302400.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...