ആലപ്പുഴ : കയര്‍ഫെഡില്‍നിന്ന് വിരമിച്ച ഭാര്യക്ക് പുനര്‍നിയമനം നല്കിയതു വിവാദമായതിന് പിന്നാലെ ഭാര്യയെ രാജിവെപ്പിച്ച് സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആര്.നാസര്‍. മകന് ഗവ.സര്‍വന്റ്സ് എംപ്ലോയീസ് കോ-ഓപറേറ്റിവ് ബാങ്കിലാണ് നിയമനം നേടിയത്. സി.പി.എം സമ്മേളനങ്ങള്‍ നടക്കെ നിയമനങ്ങള്‍ ചര്‍ച്ചയായ ഘട്ടത്തിലാണ് പുനര്‍നിയമനം വിവാദമായത്. ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതര്‍ക്കാണ് ഗവ.സര്‍വന്റ്സ് സൊസൈറ്റിയില്‍ നിയനം നല്‍കിവരുന്നത്. അതിനിടെയാണ് നേതാവിെന്റ മകെന്റ നിയമനം.
കയര്‍ഫെഡില്‍നിന്ന് വിരമിച്ചശേഷം േപഴ്സനല്‍ അസിസ്റ്റന്റായാണ് സെക്രട്ടറിയുടെ ഭാര്യക്ക് പുനര്‍നിയമനം നല്‍കിയത്. വിരമിച്ചയാളെ പുനര്‍നിയമിക്കരുതെന്ന സഹകരണചട്ടം മറികടന്നായിരുന്നു ഇത്. രക്തസാക്ഷികളുടെ ആശ്രിതര്‍, പാര്‍ട്ടിക്കുവേണ്ടിയുള്ള സമരത്തില്‍ ജയിലിലായവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പാര്‍ട്ടിയിലെ പൂര്‍ണസമയ പ്രവര്‍ത്തകര്‍ക്കുമാണ് നിയമനങ്ങളില്‍ പ്രാമുഖ്യം കൊടുക്കുന്നത്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് ജില്ല സെക്രട്ടറിയുടെ വീട്ടിലേക്ക് രണ്ടുനിയമനം വന്നതാണ് വിമര്‍ശനം കടുപ്പിച്ചത്. സമ്മേളനങ്ങളില്‍ വിമര്‍ശമുയര്‍ന്നതിന് പിന്നാലെ ഭാര്യയെ രാജിവെപ്പിച്ച് തലയൂരുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. തെന്റ മകനുള്‍പ്പെടെ നാലുപേര്‍ക്കാണ് നിയമനം കിട്ടിയതെന്നും നിയമാനുസൃതം ടെസ്റ്റ് പാസായാണ് ജോലിയില്‍ പ്രവേശിച്ചതെന്നും സി.പി.എം ജില്ല സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു. അതില്‍ ക്രമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്നും അദേഹം പറയുന്നു.
കയര്‍ഫെഡില്‍ വിരമിച്ച ഒരാള്‍ക്കും പുനര്‍ നിയമനം നല്‍കിയിട്ടില്ലെന്ന് പ്രസിഡന്റ് അഡ്വ.എന്‍.സായികുമാര്‍. പി.എസ്.സി നിയമനത്തിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ മാനേജീരിയല്‍ കേഡറിലേക്ക് ആറ് മാസ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടികളാണെടുത്തിട്ടുള്ളത്, ഇത് ഭരണ സ്തംഭനം ഒഴിവാക്കുന്നതിനാണെന്നും അദ്ദേഹം അറിയിച്ചു.