കൊച്ചി : കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം. പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയ്ക്ക് നല്‍കിയ കത്ത് പുറത്ത്. കത്തില്‍ പേരുള്ള സംഗീത തിരുവളിന് യുണിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ചിരുന്നു. 2019 സെപ്റ്റംബറില്‍ എഴുതിയിരിക്കുന്ന കത്താണിത്. സംഗീതയ്ക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കാലടി സര്‍വകലാശാലയില്‍ മുന്‍ എംപി എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം വിവാദമായിരുന്നു.
അതിനിടെ, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമനിര്‍മാണം നടത്തും. നിയമത്തിന്‍റെ കരട് തയാറായി. അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.