രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരത്തിന് വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത്.

ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ചെന്നിത്തലക്ക് എതിരെ കേസ്സ് എടുത്തതിനുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് അനുമതി നൽകിയതിൻ്റെ പേരിലാണ് ഈ പ്രസ്താവനയെങ്കിൽ സഹിഷ്ണുത ഇല്ലാത്തതാണ്.ചെന്നിത്തലക്ക് സ്ഥലജല വിഭ്രാന്തിയാണ്.പൊന്നാനിയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും, പൊന്നാനിയിൽ വന്ന് മത്സരിക്കാൻ ചെന്നിത്തല തയ്യാറുണ്ടോ എന്നും സ്പീക്കർ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...