ശശികലയുടെ സ്വീകരണത്തില്‍ പടക്കം പൊട്ടിച്ചു; കാറുകള്‍ക്ക് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് സംഭവബഹുലമായ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ് . അനധികൃത സ്വത്തു കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡി എം കെ മുന്‍ ജനറല്‍സെക്രെട്ടറി ശശികല തമിഴ് നാട്ടിലെത്തുമ്‌ബോള്‍ തമിഴ് രാഷ്ട്രീയം സംഭവബഹുലമാകും. തടവ് ശിക്ഷയ്ക്ക് ശേഷം കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ക്ക് തീപിടുത്തം.

ശശികലയെ സ്വീകരിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തീ പിടുത്തമാണ് കാറുകള്‍ കത്തുന്നതിലേക്ക് നയിച്ചത്. കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ഫോഴ്സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആര്‍ക്കും ആളപായമില്ല.
ശശികലയെ ‘രാജാമാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകള്‍ ചെന്നൈയില്‍ നിറഞ്ഞു കഴിഞ്ഞു. ബംഗളുരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളില്‍ ശശികലയ്ക്കായി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. ശശികലയുടെ വരവിനോടനുബന്ധിച്ചു നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്തു ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹമാണ് കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുള്ളത്. ശശികലയുടെ വരവ് തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അണ്ണാ ഡിഎംകെ ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ശശികലയുടെ നൂറുകോടിയിലധികം ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ബിനാമി ആക്ട് പ്രകാരം ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള ആറിടങ്ങളിലെ ബിനാമി സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്. ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. എ ഐ എ ഡി എം കെ നേതൃത്വം തിരിച്ചു പിടിക്കുമെന്നു പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...