Saturday, March 15, 2025 10:14 am

കോഴിക്കോട് ജില്ലാ കോടതിയിൽ ക്ലാർക്ക് നിയമനം ; കരാർ അടിസ്ഥാനത്തിൽ; വിരമിച്ച കോടതി ജീവനക്കാർക്ക് മുൻ​ഗണന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂർത്തിയാകാൻ പാടില്ല.

അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ സംസ്ഥാന ഗവൺമെന്റ് സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ സബോഡിനേറ്റ് ജൂഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പേര്, വിലാസം, ഫോൺ നമ്പർ, ജനനതിയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണനയുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ 2022 മാർച്ച് 31 വരെയോ കോടതി സ്ഥരിമാക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് സ്പഷ്ടീകരണം ലഭിക്കുന്നതുവരെയോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.

അപേക്ഷകൾ 17ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂ തിയതി നേരിട്ട് അറിയിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോഴിക്കോട്-673032.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെങ്ങളം സി.എം.എസ് എൽപി സ്കൂ‌ൾ വാര്‍ഷികാഘോഷം നടന്നു

0
മല്ലപ്പള്ളി : വെങ്ങളം സി.എം.എസ് എൽപി സ്കൂ‌ൾ വാർഷികവും യത്രയയപ്പ് സമ്മേളനവും...

കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പോലീസിന് നൽകിയ കത്ത്

0
കൊച്ചി : കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ്...

കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് നാളെ

0
കൊടുമൺ : കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റ് ചടങ്ങ്...

ഭാരതീയ വ്യാപാരി വ്യവസായി സംഘം കോഴഞ്ചേരി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ഭാരതീയ വ്യാപാരി വ്യവസായി സംഘം കോഴഞ്ചേരി താലൂക്ക് സമ്മേളനം...