വവ്വാലുകളുടെ താവളമായി നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സ് ; ഭീതിയിൽ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിപ്പ ഭീതിയുടെ കാലത്ത് തിരുവല്ല നഗര മധ്യത്തിൽ വവ്വാലുകള്‍ക്കു താവളമായി ഷോപ്പിങ് കോംപ്ലെക്സ്. നഗരമധ്യത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഷോപ്പിങ് കോംപ്ലക്സിലാണ് നാട്ടുകാര്‍ക്ക് ഭീതിയായി വവ്വാലുകളുടെ താവളം. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് സെന്‍റ് ജോര്‍ജ് സിറ്റി സെന്‍റര്‍ എന്ന അഞ്ചുനിലക്കെട്ടിടം. 10 വര്‍ഷത്തിലധികമായി ഒഴിഞ്ഞു കിടക്കുന്നു.

പാര്‍ക്കിങ് സൗകര്യമില്ലാതെ കെട്ടിടം നിര്‍മിച്ചതിനാല്‍ നഗരസഭ കെട്ടിട നമ്പര്‍ നല്‍കിയില്ല. ഇവിടമാണ് വവ്വാലുകളുടെ താവളം. ഒരിക്കലും തുറന്നിട്ടില്ലാത്ത കടകളുടെ ഷട്ടറുകളിലും നിലത്തുമെല്ലാം വവ്വാലിന്‍റെ കാഷ്ടമാണ്.

ഒരു ഹോട്ടലടക്കം ഏതാനും സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃത്തിഹീനമാണ് ഉള്‍ഭാഗം. നിപ്പ വാര്‍ത്ത വന്നതോടെയാണ് സമീപത്തെ ജനങ്ങള്‍ ഭയപ്പാടിലായത്. വവ്വാലുകൾ ഉണ്ടായിട്ടും ഇവിടെ സാമൂഹിക വിരുദ്ധ ശല്യത്തിനും കുറവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...