23.6 C
Pathanāmthitta
Tuesday, October 3, 2023 1:52 am
-NCS-VASTRAM-LOGO-new

അതിഥി അധ്യാപക നിയമനം; 70 വയസ് വരെയുള്ള അധ്യാപകരെ പരിഗണിക്കാമെന്ന പരാമർശത്തിനെതിരെ വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: സർക്കാർ എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. 70 വയസ് വരെയുള്ള വിരമിച്ച അധ്യാപകരെ നിയമനത്തിന് പരിഗണിക്കാമെന്ന പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന-വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഘട്ടത്തിലെ തീരുമാനം യുവജനവിരുദ്ധമാണെന്ന് അധ്യാപകരും പറയുന്നു. കോളേജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യതകൾ, തെരഞ്ഞെടുപ്പ് രീതി എന്നിവ ഉൾപ്പെടുത്തി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് ചർച്ചാ വിഷയം.

life
ncs-up
ROYAL-
previous arrow
next arrow

70 വയസ്സുവരെയുള്ള വിരമിച്ച അധ്യാപകരെയും നിയമനത്തിനായി പരിഗണിക്കാമെന്ന് ഈ മാസം ഒൻപതിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവിന് പിന്നാലെ വിവിധ കോണിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നു. നിർദേശങ്ങൾ യുവജനവിരുദ്ധമാണെന്ന് കാട്ടിയാണ് ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്. വിരമിച്ചവർക്ക് വീണ്ടും നിയമനം നൽകുന്നത് തൊഴിൽരഹിതരായ ചെറുപ്പക്കാരെ ബാധിക്കുമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പക്ഷം. പരിചയസമ്പന്നരായ അധ്യാപകർ വിദ്യാർഥികൾക്ക് മുതൽക്കൂട്ട് ആകുമെന്ന അഭിപ്രായമുണ്ടെങ്കിലും യുവാക്കളുടെ അവസരം നഷ്ടമാകുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അധ്യാപകസംഘടനകളും പറയുന്നു.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow