പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 45 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ നിയമനത്തിന് അപേക്ഷിക്കാം. ഓണറേറിയം പ്രതിമാസം 25000 രൂപ. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലാ കാര്യാലയങ്ങളിലുളള ഓരോ ഒഴിവിലേക്ക് ലീഗല്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം.
നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 40 വയസില്‍ താഴെ പ്രായമുളളവര്‍ക്കാണ് അവസരം. ഓണറേറിയം പ്രതിമാസം 20000 രൂപ. പട്ടികവര്‍ഗ വിഭാഗക്കാരും യോഗ്യത കോഴ്‌സ് വിജയിച്ചവരും ആയിരിക്കണം ഉദ്യോഗാര്‍ഥികര്‍. നിയമന കാലാവധി ഒരു വര്‍ഷം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2303229.