വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ ജീവനക്കാരെ നിയമിക്കുക : എടത്വ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

എടത്വ : ജീവനക്കാരില്ലാതെ താളം തെറ്റിക്കിടക്കുന്ന വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു. ഓവർസിയർ, അസിസ്റ്റൻഡ് എഞ്ചിനിയർ ഉൾപ്പെടെയുള്ള നിലവിലെ ഒഴിവുകളിലെ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കാൻ യോഗം തീരുമാനിച്ചു. വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് ശക്തമായ സമരപരിപാടികളെ തുടർന്ന് തിരുവല്ല ഡിവിഷൻ്റെ കീഴിൽ തന്നെ നിലനിർത്തിയ നടപടിയെ യോഗം അഭിനന്ദിച്ചു.

കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സ്ഥിരമായ സംവിധാനങ്ങൾ ഒരുക്കി ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. എടത്വ ടൗണിൽ കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി അമ്പലപ്പുഴ- തിരുവല്ല റോഡ് നിർമ്മിച്ചത് കേരള റോഡ് ഫണ്ട് ബോർഡ്‌ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൂന്നാ ഘട്ടത്തിൽ ഉൾപെടുത്താൻ നിർദ്ദേശം നല്കാമെന്ന് അറിയിച്ചെങ്കിലും ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. എടത്വ വികസന സമിതിയുടെ പൊതു സ്ഥലങ്ങളിലെ സമരപരിപാടികൾക്കായി ലഭിച്ച ‘പോർട്ടബിൾ സൗണ്ട് സിസ്റ്റ’ത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...