എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം ; ഭിന്നശേഷി സംവരണ നിയമനം വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും. സ്കൂളുകൾ ഉദ്യോഗാർത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നൽകാത്തതാണ് കാരണം. ഇതിനായി സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചെങ്കിലും ഫയൽ നീക്കം തുടങ്ങിയില്ല. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുതെന്നും നിർദേശിച്ചു. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും സർക്കാർ ഉത്തരവിറക്കിയത്. 2018 മുതൽ നിയമനം ലഭിച്ചവർക്ക് നിയമനാനുമതി ലഭിക്കില്ലെന്ന് വന്നതോടെ മാനേജ്‌മെന്റുകൾ ഭിന്നശേഷിക്കാർക്കുള്ള സംവരണ നിയമനം നടത്താൻ തയ്യാറായി. എന്നാൽ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല.

ഈ റിക്രൂട്ട്‌മെന്റിനായി സംസ്ഥാനത്ത് മൂന്ന് പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഫയൽ നീക്കം തുടങ്ങിയിട്ടില്ല. ഇതുമൂലം ഈ അധ്യയന വർഷം ആരംഭിച്ചിട്ടും നിയമനം നടന്നില്ല. മാനേജ്‌മെന്റുകളുടെ ഫയലുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ തടയുകയാണ്. ഇതിനായി വിചിത്രമായ ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഒഴിവ് ഏതു ഭിന്നശേഷി വിഭാഗത്തിനെന്നും ഏതു സംവരണ പ്രകാരമാണെന്നും വ്യക്തമാക്കണമെന്നാണ് നിർദേശം. ഭിന്നശേഷി സംവരണത്തിന് മാത്രമായി ആരംഭിച്ച എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടേതാണ് ഈ നടപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...