Tuesday, May 21, 2024 6:59 am

യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എംജി, കേരള സര്‍വകലാശാലകളില്‍ അധ്യാപക നിയമനത്തിനായി യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു . എംഎസ്‌സി ബയോ ടെക്‌നോളജി പാസായവര്‍ക്ക് എംഎസ്‌സി ബോട്ടണി, സൂവോളജി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കിയ ഉത്തരവാണ് ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മരവിപ്പിച്ചത്.

എംഎസ്‌സി ബയോ ടെക്‌നോളജി പാസായവര്‍ക്ക് എംഎസ്‌സി സൂവോളജി, ബോട്ടണി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. സര്‍വകലാശാലകളുടെ എതിര്‍പ്പ് മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടായിരുന്നു തീരുമാനം. സര്‍വകലാശാലകള്‍ എതിര്‍ത്തതോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് അനുകൂല റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷമായിരുന്നു നടപടി. സര്‍വകലാശാല അക്കാദമിക് സമിതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയം തീരുമാനിച്ചതിലെ ചട്ടലംഘനം മുന്‍ നിര്‍ത്തിയാണ് നടപടി.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് തീരുമാനമെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയും രംഗത്തെത്തി. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകളും, വിദ്യാര്‍ഥികളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ തുടര്‍ച്ചയാണ് ഉത്തരവ് മരവിപ്പിക്കാനുള്ള തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിക്കാനിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയമനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇതും സംശയത്തിന്റെ നിഴലിലൂടെയാണ് ബന്ധപ്പെട്ടവര്‍ കാണുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു

0
തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം : സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന്...

ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ് : കെ സുധാകരന് നിര്‍ണായകം ;...

0
കൊച്ചി: ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ...

അതിതീവ്ര മഴ : പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തെരച്ചിൽ ; അതിരപ്പള്ളി അടച്ചു

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര...