റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും ആവർത്തിച്ച്​ ഇസ്രായേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു. തെൽ അവീവിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ ജെയ്ക്​ സള്ളിവനു മുമ്പാകെയാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി​ യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി. റഫയിലും വടക്കൻ ഗസ്സയിലെ പ്രദേശങ്ങളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്​. പിന്നിട്ട 24 മണിക്കൂറിനിടെ, 106 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,562 ആയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ പോലും കഴിയാത്ത വിധം വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​.

റഫയിൽ നിന്ന്​ പലായനം ചെയ്​തവരുടെ എണ്ണം 9 ലക്ഷം കവിഞ്ഞതായി യു.എൻ ഏജൻസികൾ അറിയിച്ചു. റഫയിലേക്ക്​ കൂടുതൽ സൈനികരെ നിയോഗിച്ച്​ ആക്രമണം വിപുലീകരിക്കാനാണ്​ ഇസ്രായേൽ നീക്കം. ഇക്കാര്യം യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ ജെയ്​ക്​ സള്ളിവനെ നെതന്യാഹു ധരിപ്പിച്ചു. എന്നാൽ റഫയിൽ വ്യാപക ആക്രമണം നടത്തരുതെന്നും ഹമാസിനെ അമർച്ച ചെയ്യാൻ രാഷ്​ട്രീയ നടപടികൾ കൂടി വേണമെന്നും ​ജെയ്​ക്​ സള്ളിവൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...