തിരുവനന്തപുരം : എആര്‍ നഗര്‍ ബാങ്ക് കേസില്‍ ഇഡിയുടെ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എമിന്റെ നീക്കമാണ് കെ.ടി ജലീലിന്റെ നടപടികള്‍ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെയും മുസ്ലീം ലീഗിനേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി അന്വേഷണക്കാര്യത്തിലെ സി.പി.എമിനുള്ളിലെ വിരുദ്ധ നിലപാടുകള്‍ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാന്‍ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തില്‍ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ല.
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീല്‍ എടുക്കുന്നത്. കോണ്‍ഗ്രസ് മാര്‍ഗരേഖ കാലോചിത നടപടിയാണ്. പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.