എന്റെ ഖദീജയും റഹീമയും ; പെൺമക്കളെക്കുറിച്ചു മനസ്സു തുറന്ന് എ.ആർ റഹ്മാന്‍

For full experience, Download our mobile application:
Get it on Google Play

പെൺമക്കളായ ഖദീജയെയും റഹീമയെയും കുറിച്ചു മനസ്സു തുറന്ന് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താൻ പെൺമക്കൾക്കു നൽകുന്ന ഉപദേശങ്ങളെക്കുറിച്ചും ഇരുവരുടെയും വ്യക്തിത്വ സവിശേഷതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരുമാണെന്നു റഹ്മാൻ പറയുന്നു. എന്റെ ഖദീജയും റഹീമയും പക്വതയാർന്ന മനസ്ഥിതി ഉള്ളവരാണ്. അവർക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങൾ മാത്രമേ അവർ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാൻ ഖദീജയ്ക്കും റഹീമയ്ക്കും നൽകുന്ന ഉപദേശം. എന്താണോ മനസ്സിൽ തോന്നുന്നത് അത് ചെയ്യണമെന്നു ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയിൽ മുന്നോട്ടു നീങ്ങുമ്പോൾ അവർക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ സാധിക്കും. ആരും അവരെ തമ്മിൽ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ.- എ.ആർ.റഹ്മാൻ പറഞ്ഞു.

പെൺമക്കളെക്കുറിച്ചുള്ള എ.ആർ.റഹ്മാന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും കൂടാതെ അമീൻ എന്നൊരു മകൻ കൂടിയുണ്ട് റഹ്മാന്. മൂവരും സംഗീതരംഗത്തു ചുവടുറപ്പിച്ചു കഴിഞ്ഞു. ഖദീജ ഒരുക്കിയ ഫരിശ്തോ എന്ന ഗാനം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഒകെ കൺമണി എന്ന ചിത്രത്തിലൂടെ അമീൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. മക്കൾ റഹ്മാനൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും വിഡിയോകളും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...