ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ത്തിയ കേ​സി​ൽ അ​റ​ബ്​ വം​ശ​ജ​നാ​യ യു​വാ​വി​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ

For full experience, Download our mobile application:
Get it on Google Play

ദു​​ബൈ: ക​ഞ്ചാ​വ്​ കൈ​വ​ശം​വെ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​ബ്​ വം​ശ​ജ​നാ​യ യു​വാ​വി​ന്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​തി​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റ്​ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ സ​ഹാ​യം ചെ​യ്തു​വെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റ്​ ര​ണ്ടു​പേ​രെ കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു. പ്ര​തി​യു​ടെ അ​തേ രാ​ജ്യ​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. ഒ​രേ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ​യും താ​മ​സം. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്​ പ്ര​തി​യെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ നാ​ർ​കോ​ട്ടി​ക്സ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റ​സ്റ്റു​ചെ​യ്യു​ന്ന​ത്. ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

ഉ​പ​ഭോ​ക്താ​വി​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ പോലീ​സി​ന്​ 100 ദി​ർ​ഹ​ത്തി​ന്​ ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന്​ ആ​യു​ർ​വേ​ദ ഉ​ൽ​​പ​ന്ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ 61 ഗ്രാം ​ക​ഞ്ചാ​​വാ​ണെ​ന്ന്​ തെ​ളി​ഞ്ഞു. അ​ൽ സ​ത്​​വ​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ താ​മ​സം. പ​രി​ശോ​ധ​ന​യി​ൽ ഇ​​ദ്ദേ​ഹ​ത്തോ​ടൊ​പ്പം താ​മ​സി​ച്ച​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​ണ്​ ക​ഞ്ചാ​വ്​ സൂ​ക്ഷി​ച്ച​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ മൊ​ഴി. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വി​ൽ​പ​ന​ക്കാ​ര​നാ​ണെ​ന്ന്​ വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം...

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
പത്തനംതിട്ട : അധികാര സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു...

കണമലയില്‍ ഫയര്‍ഫോഴ്സ് വാഹനം ബസ്സുകളില്‍ ഇടിച്ചുകയറി : നിരവധിപേര്‍ക്ക് പരിക്ക്

0
പെരുനാട്‌ : ശബരിമല പാതയില്‍ കണമല ഇറക്കത്ത് ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം...