അറബിക് സ്കൂൾ കലോത്സവത്തിൽ മിന്നി നൗഷാദ് സാറും പിള്ളേരും

For full experience, Download our mobile application:
Get it on Google Play

തിരുമൂലപുരം : അധ്യാപകനായ നൗഷാദ് കൊടുവള്ളിയുടെ ശിക്ഷണത്തിൽ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിരിക്കുകയാണ് കോന്നി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ. ഇരുപത്തിരണ്ട് വിദ്യാർത്ഥികളെ ഒരേ പോലെ പരിശീലിപ്പിച്ച് ജില്ലാ കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം വാരി കൂട്ടിയ ഈ അധ്യാപകന്റെയും വിദ്യാർത്ഥികളുടെയും പരിശ്രമം ചെറുതല്ല. അറബിക് സംഘഗാനം, നാടകം, മോണോ ആക്റ്റ്, കഥാപ്രസംഗം, കവിത അന്താക്ഷരി തുടങ്ങി പത്തൊൻപത് മത്സര ഇനങ്ങളിൽ പതിമൂന്ന് ഒന്നാം സ്ഥാനങ്ങൾ ആണ് കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ നേടിയത്.

മൂന്ന് മാസത്തോളം നീണ്ട പരിശീലനം ആണ് വിദ്യാർത്ഥികളെ ഈ നിലയിൽ പ്രാപ്തരാക്കി തീർത്തത്. ഇതിന് നേതൃത്വം വഹിച്ച അധ്യാപകനാണ് നൗഷാദ് കൊടുവള്ളി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇദ്ദേഹം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അടൂർ ബി എഡ് കോളേജിൽ അധ്യാപക പഠനം പൂർത്തിയാക്കുവാൻ ആണ് പത്തനംതിട്ട ജില്ലയിൽ എത്തിയത്. പഠനത്തിന് ശേഷം ജില്ലയിൽ എരുമേലി, അടൂർ തുടങ്ങിയ സ്‌കൂളുകളിൽ ജോലി ചെയ്ത ശേഷം കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അഞ്ച് വർഷമായി കോന്നിയിൽ ജോലി ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...