കരിങ്കോഴി : സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ നാടകം ഒന്നാമതെത്തി

For full experience, Download our mobile application:
Get it on Google Play

തിരുമൂലപുരം: അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങള്‍ക്കുമെതിരെ ആക്ഷേപഹാസ്യത്തിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച നാടകം പ്രേക്ഷക പ്രശംസ നേടി ഒന്നാമതെത്തി. സമകാലിക സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കിയ ”കരിംകോഴി”യെന്ന നാടകം കാണികളെ ആകര്‍ഷിക്കുന്നതായിരുന്നു. ദാസപ്പൻ എന്ന യുക്തിവാദിയുടെ മരണാനന്തരത്തോടെയാണ് നാടകം ആരംഭിക്കുന്നത്.

യുക്തിവാദിയുടെ ശേഷ ക്രിയകൾ ആചാരപരമായി നീങ്ങുന്നതില്‍ അസ്വസ്ഥയായ ഭാര്യ ചടങ്ങുകൾ ഒന്നും വേണ്ടെന്നും രാഹുകാലം നോക്കണ്ടെന്നും ശവമെടുക്കാനും ഒരു വേള പറയുന്നുണ്ട്. എന്നാൽ കരിനാളിലാണ് ദാസപ്പൻ മരിച്ചതെന്നും അതുകൊണ്ട് കരിം കോഴിയുടെ രക്തം ശവശരീരത്തിൽ പുരട്ടി സംസ്കരിച്ചില്ലേൽ ഭാര്യയ്ക്ക് മരണം വരെ സംഭവിക്കാം എന്നും ജ്യോതിഷന്‍ പ്രവചിക്കുന്നു. ജ്യോതിഷ വചനത്തിൽ ഭാര്യ സുഭദ്ര ചഞ്ചലപ്പെടുകയും തുടര്‍ന്ന് കരിം കോഴിയെ കൊണ്ടുവരാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് സംഘത്തിന്റെ കരിംകോഴിയെ തിരക്കിയുള്ള അന്വേഷണത്തിന്‍റെ രസകരമായ സംഭവങ്ങൾ വിവരിക്കുന്ന നാടകം രസചരട് മുറിയാതെ മുന്നോട്ടു പോകുന്നു.

എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കരിംകോഴിയെ അങ്ങാടിക്കൽ തെക്ക് എസ്.എന്‍.വി എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ആണ് അരങ്ങില്‍ എത്തിച്ചത്. പ്രമുഖ നാടക രചയിതാവ് അനിൽ കാരേറ്റ് എഴുതിയ നാടകം കുട്ടികളെ പരിശീലിപ്പിച്ചതും അദേഹം തന്നെയായിരുന്നു. നാടകത്തില്‍ നല്ല നടിയായി അലീനാ ബാബുവിനും അംഗീകാരം നേടാനായി. അലീനാ ബാബു, ദേവിക, ബിസ്മി, കാര്‍ത്തിക്, റോജിന്‍,രഞ്ജു,ശ്യാം ചന്ദ്രന്‍ എന്നീ വിദ്യാര്‍ഥികളാണ് നാടകം അവിസ്മരണീയമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...