കോന്നി: മുറിഞ്ഞകല്ലിലെ വീട്ടിൽ നിന്നും പുലിയുടേതെന്നു കരുതുന്ന സി സി ടി വി ദൃശ്യം ലഭിച്ചു. മുറിഞ്ഞകൽ കല്ലുവിള, പാറയിൽ , ജിജു ജോണിന്റെ വീട്ടിലെ സി സി ടി വി ക്യാമറയിലാണ് പുലിയുടേതിന് സമാനമായ സി സി ടി വി ദൃശ്യം കണ്ടത്. വീടിനു മുൻപിലെ റോഡിലൂടെ പുലിയെ പോലെ തോന്നിക്കുന്ന ജീവി നടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പാടം ഫോറെസ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ എ അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
സമീപപ്രദേശമായ ഇഞ്ചപ്പാറയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. കോട്ടപ്പാറ മലയുടെ അടിഭാഗത്ത് അഴിച്ചു വിട്ടിരുന്ന ആടിനെയാണ് പുലി കൊന്നത്. ഇഞ്ചപ്പാറ മഠത്തിലെത്തു ജോസിന്റെ ആടിനെയാണ് പുലി പിടികൂടിയത്. റബ്ബർ തോട്ടത്തിലെ ഷെഡിലാണ് ജോസ് ആടുകളെയും പശുവിനെയും വളർത്തിയിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























