റാന്നിയിലെ ആരബിള്‍ ലാന്റില്‍ അവകാശങ്ങള്‍ നഷ്ടപ്പെടുകയില്ല : വനം വകുപ്പു മന്ത്രി കെ രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഡിവിഷനില്‍ ആരബിള്‍ ലാന്റായി കൃഷി ആവശ്യങ്ങള്‍ക്കും വീട് വയ്ക്കുന്നതിനുമായി പട്ടയം നല്‍കിയിട്ടുള്ള 1536.82 ഹെക്ടര്‍ ഭൂമി വനഭൂമിയാക്കി ഏറ്റെടുക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് വനം വകുപ്പു മന്ത്രി കെ രാജു അറിയിച്ചു.

നിലവില്‍ പട്ടാദാര്‍മാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നഷ്ടപ്പെടും എന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 1970 ലെ ആരബിള്‍ ഫോറസ്റ്റ് ലാന്റ് അസൈന്‍മെന്റ് ചട്ട പ്രകാരം പട്ടയം നല്‍കപ്പെട്ടതാണ് 1536.82 ഹെക്ടര്‍ ഭൂമി. ഈ ഭൂമിയില്‍ പട്ടാദാര്‍മാര്‍ക്ക് നിലവിലുള്ള ഒരു അവകാശവും നഷ്ടപ്പെടുകയില്ല.

ചേത്തയ്ക്കല്‍ റിസര്‍വ് എന്ന പേരില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള റിസര്‍വ് വനത്തിലെ പതിച്ചു നല്‍കിയിട്ടില്ലാത്ത 4.3440 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ മുറിക്കുകയും പാറഖനനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി മനസിലാക്കിയപ്പോള്‍ അനധികൃതമായി മരം മുറിച്ച വിഷയത്തില്‍ മഹസര്‍ എഴുതി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പാറഖനനത്തിന് അനധികൃതമായി ലഭ്യമാക്കിയ നിരാക്ഷേപപത്രം റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ഭൂമി ആരബിള്‍ ലാന്‍ഡ് ചട്ട പ്രകാരം പട്ടയം നല്‍കിയിട്ടുള്ള ഭൂമിയല്ല.

ആരബിള്‍ ഫോറസ്റ്റ് ലാന്‍ഡ് ആയി പട്ടയം ലഭിച്ച് വീടുവച്ച് കൃഷിയും മറ്റു ഉപജീവനമാര്‍ഗങ്ങളുമായി ജീവിച്ചു വരുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിതരാക്കി അനധികൃത മരംമുറിക്കെതിരെയും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വനംവകുപ്പ് നിയമാനുസൃതം സ്വീകരിക്കുന്ന നടപടികളെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആരബിള്‍ ലാന്റിലെ പട്ടാദാര്‍മാര്‍ നിലവില്‍ അനുഭവിച്ചു വരുന്ന എല്ലാ അവകാശങ്ങളും തുടര്‍ന്നും ഉണ്ടായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വനം വകുപ്പ് ഇക്കാര്യത്തില്‍ പുതുതായി യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.

പട്ടയത്തിലെ നിബന്ധനകള്‍ പ്രകാരം പ്രത്യേകമായി റിസര്‍വ് ചെയ്ത ഏതെങ്കിലും മരം ഉണ്ടെങ്കില്‍ അതും കൂടാതെ തേക്ക്, ഈട്ടി, എബണി, ചന്ദനം എന്നീ ഇനങ്ങളും മുറിക്കുന്നതിന് ആരബിള്‍ ലാന്റില്‍ നിലവില്‍ നിയന്ത്രണമുണ്ട്. ഇവ ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാര്‍മാര്‍ക്ക് തന്നെയാണ്. 1980ലെ കേരള വന (സംരക്ഷണ) നിയമം നിലവില്‍ വരുന്നതിനു മുമ്പു തന്നെ 1960 ലെ ലാന്‍ഡ് അസൈമെന്റ് ആക്ടിന്‍ കീഴില്‍ പുറപ്പെടുവിച്ച 1970 ലെ ആരബിള്‍ ഫോറസ്റ്റ് ലാന്‍ഡ് ചട്ടങ്ങള്‍ പ്രകാരം ആണ് പ്രസ്തുത പട്ടയങ്ങള്‍ അനുവദിച്ചിട്ടുള്ളത്. അതിനാല്‍ ഈ ഭൂമി വനസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കഴിയുകയുമില്ല എന്നിരിക്കെ വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് പ്രദേശത്ത് നടന്നു വരുന്നത്.

വിവിധതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞ ഭൂമിയാണിത്. ഇത്തരം ആരബിള്‍ ലാന്റ് റാന്നിയില്‍ മാത്രമല്ല മറ്റു പല ഡിവിഷനുകളിലുമുണ്ട്. റാന്നി ഡിവിഷനില്‍ മാത്രമായി പ്രത്യേക നിയന്ത്രണം കൊണ്ടുവരാന്‍ കഴിയില്ല. ക്വാറിക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാറകള്‍ നിറഞ്ഞ കൃഷിയോഗ്യമല്ലാത്ത ഭൂമി ആരബിള്‍ ലാന്റായി പതിച്ചു കൊടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...