പത്തനംതിട്ട : ആറന്മുളയിൽ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ഇതുസംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ശിവദാസൻ നായർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
പ്ളക്കാർഡുകളേന്തി അൻപതോളം വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എ.പദ്മകുമാറിന്റെയും ജില്ലാ പഞ്ചായത്തംഗം അജയകുമാറിന്റെയും നേതൃത്വത്തിലാണ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയത്. ആദ്യം ആറന്മുള പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. ഇതേ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയെ പരാതി അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇവരെ പിരിച്ചുവിട്ടു.