പത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍ നാളെ (6)ബൂത്തിലേക്ക് ; 14,586 കന്നി വോട്ടര്‍മാര്‍ ; വോട്ടിംഗ് രാവിലെ 07 മുതല്‍ വൈകിട്ട് 07 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ്  നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. 2332 പ്രവാസി വോട്ടര്‍മാരും 3938 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ആകെ വോട്ടര്‍മാരില്‍ 14,586 കന്നി വോട്ടര്‍മാരാണുള്ളത്.

തിരുവല്ലയില്‍ 2,12,288 വോട്ടര്‍മാരും റാന്നിയില്‍ 1,93,634 വോട്ടര്‍മാരും ആറന്മുളയില്‍ 2,37,351 വോട്ടര്‍മാരും കോന്നിയില്‍ 2,02,728 വോട്ടര്‍മാരും അടൂരില്‍ 2,08,099 വോട്ടര്‍മാരുമാണുള്ളത്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 7420 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും സിസിടിവി സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ വോട്ടിംഗ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 147 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
1530 ബൂത്തുകളിലേക്ക് 1896 ബാലറ്റ് യൂണിറ്റുകളും 1896 കണ്‍ട്രോള്‍ യൂണിറ്റുകളും 2037 വിവിപാറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 25 മോഡല്‍ സ്റ്റേഷനുകളും അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...