കോഴഞ്ചേരി : ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ ഗവ: എൽപി സ് സ്കൂൾ സമീപത്തെ കടയിൽ നിന്നും നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും പിടികൂടി. നാൽക്കാലിക്കൽ ഐക്കിനാടത്ത് ജയഭവനിൽ ജയചന്ദ്രൻ എന്നയാളിൽ നിന്നാണ് ഇവ പിടികൂടിയത്.
ഹാൻസ് ബീഡി എന്നിവയുടെ നിരവധി പായ്ക്കറ്റുകൾ രണ്ട് ചാക്കിലാക്കി വിതരണത്തിന് വെച്ചിരിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ കെ.ദിജേഷ്, എ എസ് ഐ പി.പ്രസാദ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.
ഇന്ന് ഇളം തലമുറ ലഹരിയുടെ ചതിക്കുഴിയിൽപ്പെട്ട് പോകുന്നത് വ്യാപകമാവുകയാണ്. പാൻപരാഗ് ,ഹാൻസ്, ശംഭു പോലെയുള്ള ലഹരികൾ സ്കൂളുകൾ കേന്ദ്രികരിച്ച് ഉപയോഗം നടക്കുന്നുണ്ട്. സ്കൂൾ കുട്ടികൾക്ക് വലിയ തോതിൽ ഇവിടുന്ന് വിതരണം നടക്കുന്നതായി കിടങ്ങന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ബോധവത്ക്കരണ ക്ലാസ് സമയത്ത് ബോധ്യപ്പെട്ടിരുന്നു. അന്ന് മുതൽ പോലീസിന്റെ ശ്രദ്ധ ഇതിന്റെ പരിസരത്ത് ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.