കിടങ്ങന്നൂർ ഗവ.എൽ.പി. സ്കൂളിന്റെ സമീപത്തെ കടയിൽ നിന്നും നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ ഗവ: എൽപി സ് സ്കൂൾ സമീപത്തെ കടയിൽ നിന്നും നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും പിടികൂടി. നാൽക്കാലിക്കൽ ഐക്കിനാടത്ത് ജയഭവനിൽ ജയചന്ദ്രൻ എന്നയാളിൽ നിന്നാണ് ഇവ പിടികൂടിയത്.

ഹാൻസ് ബീഡി എന്നിവയുടെ നിരവധി പായ്ക്കറ്റുകൾ രണ്ട് ചാക്കിലാക്കി വിതരണത്തിന് വെച്ചിരിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ കെ.ദിജേഷ്, എ എസ് ഐ പി.പ്രസാദ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.

ഇന്ന്‌ ഇളം തലമുറ ലഹരിയുടെ ചതിക്കുഴിയിൽപ്പെട്ട് പോകുന്നത് വ്യാപകമാവുകയാണ്.  പാൻപരാഗ് ,ഹാൻസ്, ശംഭു പോലെയുള്ള ലഹരികൾ സ്കൂളുകൾ കേന്ദ്രികരിച്ച് ഉപയോഗം നടക്കുന്നുണ്ട്. സ്കൂൾ കുട്ടികൾക്ക് വലിയ തോതിൽ ഇവിടുന്ന് വിതരണം നടക്കുന്നതായി കിടങ്ങന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ബോധവത്ക്കരണ ക്ലാസ് സമയത്ത് ബോധ്യപ്പെട്ടിരുന്നു. അന്ന് മുതൽ പോലീസിന്റെ ശ്രദ്ധ ഇതിന്റെ പരിസരത്ത് ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...