ആറന്മുള: ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ ” എന്ന പേരിൽ നാൽക്കാലിക്കൽ എം ടി എം എൽ പി സ്കൂളിൽ ട്രാഫിക്ക് – ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.
ഹെഡ്മിസ്ട്രിസ് മേഴ്സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ക്ലാസ് നയിച്ചു. അദ്ധ്യാപകരായ ആർ.രാജി, എം വി ജിജിമോൾ, ശരണ്യ ശശി എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വര്‍ധിച്ചുവരുന്ന ലഹരിയുപയോഗം നമ്മുടെ നാട് നേടിയെടുത്തിട്ടുള്ള എല്ലാ വികസനത്തിനും പുരോഗതിക്കും സാംസ്കാരിക മൂല്യങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അതിശക്തമായ പ്രചാരണ- ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ് വിദ്യാർത്ഥികൾക്കിടയിലും പൊതു സമൂഹത്തിലും ജനമൈത്രി പോലീസ് നല്കി വരുന്നത്. ലഹരി ഉപയോഗത്തില്‍ നിന്ന് പുതു തലമുറയെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ക്ലാസ് നയിച്ച ആറന്മുള ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ പറഞ്ഞു.
ഗതാഗത സംസ്‌കാരവും റോഡ് നിയമങ്ങളും കൃത്യമായി പാലിക്കണമെന്നും രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കണമെന്നും സുൽഫിഖാൻ റാവുത്തർ പറഞ്ഞു. അലക്ഷ്യമായുള്ള ഡ്രൈവിംങ്ങും റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗും മൂലമുണ്ടാകുന്ന അപകടങ്ങൾ നാട്ടിൽ ധാരാളമാണ്. അത് ഒഴിവാക്കണം. റോഡ് സംസ്കാരം പാലിക്കാൻ മാതാപിതാക്കളെ ഉപദേശിക്കണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കരുത്. ഹെൽമറ്റ് വെയ്ക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും അച്ഛനമ്മമാരെ ഉപദേശിക്കണം എന്നും സുൽഫിഖാൻ പറഞ്ഞു.