ആറന്മുള കണ്ണന്റെ പിറന്നാള്‍ സദ്യയുണ്ട് ആയിരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ശ്രീ പാര്‍ത്ഥസാരഥിയുടെ പിറന്നാള്‍ സദ്യയുണ്ട് ആയിരങ്ങള്‍. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വള്ളസദ്യയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ആറന്മുള ശ്രീ പാര്‍ത്ഥസാരഥിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ഭഗവാന്റെ തിരുന്നാള്‍ ദിവസം ആറന്മുളയിലെത്തുന്ന ഭക്തര്‍ക്കായി പള്ളിയോട സേവാ സംഘം ഭാരവാഹികളും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് പതിവാണ്. വള്ളസദ്യകള്‍ക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും കൂടാതെ അമ്പലപ്പുഴ പാല്‍പ്പായസവും സംഘടകര്‍ ഒരുക്കിയിരുന്നു.

രാവിലെ 11 മണിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കില്‍ ദീപം പകര്‍ന്ന് വള്ളസദ്യകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സുരേഷ് ഗോപിയും മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിളക്കിന് മുന്നിലെ തൂശനിലയില്‍ വള്ളസദ്യയുടെ വിഭവങ്ങള്‍ വിളമ്പിയതോടെ അഷ്ടമി രോഹിണി വള്ളസദ്യക്ക് തുടക്കമായി. പള്ളിയോടങ്ങളിലെത്തിയ കരക്കാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലും മറ്റ് ഭക്തര്‍ക്ക് ക്ഷേത്ര മതില്‍ കെട്ടിനുള്ളിലുമാണ് സദ്യ ക്രമീകരിച്ചത്. ഭക്തര്‍ക്കൊപ്പം ഭഗവാനും സദ്യയുണ്ണും എന്നാണ് വിശ്വാസം. ഇത്തവണ സോപാനം കാറ്ററിങ് ഉടമ ഹരിച്ചന്ദ്രനാണ് വള്ളസദ്യ തയ്യാറാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...