ആറന്മുള പാർഥസാരഥിക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥിക്ഷേത്രത്തിലെ ഒൻപതാം ഉത്സവനാളായ ചൊവ്വാഴ്ച പ്രസിദ്ധമായ പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. രാത്രി 11-നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. ക്ഷേത്രചൈതന്യം ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് പള്ളിവേട്ട. ആറന്മുള കാവിട തറവാട്ടിലെ മുതിർന്ന കാരണവർക്കാണ് പള്ളിവേട്ടയുടെ അവകാശം ലഭിച്ചിരിക്കുന്നത്. പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് കാവിട നായർ പമ്പയിൽ മുങ്ങിക്കുളിച്ച് ദേവസ്വംബോർഡ് നൽകുന്ന കട്ടയും കവണിയും ധരിച്ച് ആനപ്പുറത്തെഴുന്നള്ളുന്ന ഭഗവാനൊപ്പം പ്രദക്ഷിണം വെയ്ക്കും.

ദേവസന്നിധിയിൽനിന്ന്‌ തന്ത്രി ശ്രീകോവിലിൽ പൂജിച്ചുനൽകുന്ന വില്ലും മൂന്ന് ശരങ്ങളും സ്വീകരിച്ച് ദക്ഷിണ നൽകി പള്ളിവേട്ട ആൽമരച്ചുവട്ടിലേക്ക് വാദ്യമേളമില്ലാതെ എത്തിച്ചേരും. ആൽമരത്തിൽ ഒരുക്കിയിരിക്കുന്ന കുട്ടിവനത്തിൽ കയറി കരിക്കിൻകുല, കുലവാഴ എന്നിവയിലേക്ക് കാവിട കാരണവർ ശരങ്ങളെയ്യും. തുടർന്ന് മംഗളവാദ്യം മുഴക്കി ഭഗവാൻ പാർഥസാരഥി തിരിച്ചെഴുന്നള്ളുന്ന വഴികളിലെ നിറപറകളും അൻപൊലികളും സ്വീകരിച്ച് ക്ഷേത്രത്തിന് വലംവെച്ച് ശയ്യാമണ്ഡപത്തിൽ എത്തുമ്പോൾ പ്രത്യേകം തയ്യാറാക്കിയ പട്ടുമെത്തയും തലയണയും മുളപ്പാളികളുംവെച്ച് തന്ത്രി ഭഗവാനെ സമാധിയിലേക്ക് ഉയർത്തും. ഇതിനുശേഷം കാവിട നായർ ക്ഷേത്രത്തിൽ പ്രവേശിച്ച് വില്ലും ശരങ്ങളും വേട്ടയാടി കൊണ്ടുവരുന്ന രണ്ട് കരിക്കുകളും നമസ്‌കാര മണ്ഡപത്തിൽ സമർപ്പിച്ച് ദക്ഷിണവാങ്ങി പുറത്തിറങ്ങുന്നതോടെ പള്ളിവേട്ട ചടങ്ങുകൾ സമാപിക്കും. ബുധനാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...