ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ധനുമാസ കമ്പത്തിനുള്ള തണുങ്ങ് സമർപ്പണം ജനുവരി അഞ്ചിന്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രാചീന ആചാരങ്ങളിലൊന്നായ ധനുമാസകമ്പത്തിന് ആവശ്യമായ തണുങ്ങ് ഭക്തജനങ്ങൾക്ക് ജനുവരി അഞ്ചിന് ആറന്മുള ക്ഷേത്ര തിരുനടയിൽ സമർപ്പിക്കാം. അന്ന് രാവിലെ 8.30 മുതൽ 11.30 വരെയാണ് സമയം. വീടുകളിൽ വഴിപാട് നടത്താൻ സാധിക്കാത്തവർക്കും പള്ളിയോട കരകൾക്കും ഭക്തസംഘടനകൾക്കും തണുങ്ങ് സമർപ്പിക്കാം. കമ്പത്തിനായുള്ള കമുക് കാരാകര കുടുംബത്ത് എത്തിച്ചു. ആചാരപരമായ ചടങ്ങുകളോട് ജനുവരി 12-ന് പ്രത്യേകം തയ്യാറാക്കിയ കമ്പിക്കാൽ ആചാരത്തറയിൽ എത്തിക്കും. ധനുമാസകമ്പ നിർവഹണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന തണുങ്ങ്‌ പെറുക്ക് ചടങ്ങുകൾക്ക് അവസാനം കുറിച്ച് ജനുവരി 13-ന് രാത്രി 10-ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആചാരത്തറയിൽ കമ്പത്തിന് തിരികൊളുത്തും. ആറന്മുള ക്ഷേത്ര ചരിത്രത്തോളം പഴക്കമുള്ള ഈ ആചാരം കാർഷിക സമൃദ്ധിയുമായും ദ്രാവിഡപെരുമയുമായും ബന്ധപ്പെട്ടു കിടക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....