നവകേരള ബസ് നാളെ സർവീസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ്സ് നാളെ മുതൽ സര്‍വീസ് ആരംഭിക്കും. രാവിലെ 8.30 ന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബംഗളൂരുവിന്‍ എത്തും. തിരികെ രാത്രി 10.30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേ ദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്ക് അടക്കം 911 രൂപയാണ് നല്‍കേണ്ടി വരിക. രൂപമാറ്റം വരുത്തിയ നവ കേരള ബസ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു. ടിക്കറ്റ് നിരക്കിലും സമയ ക്രമത്തിലും തീരുമാനം ആയതോടെയാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്. ആദ്യ മൂന്നു ദിവസത്തെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. എ.സി ഗരുഡ പ്രീമിയം സര്‍വീസായാണ് നവ കേരള ബസ് ഓടുന്നത്. ബസ്സില്‍ അധികമായി 11 സീറ്റുകള്‍ ഘടിപ്പിക്കുകയും എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനം ആക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡീൽ ആരോപണത്തിന് വൈകാരിക മറുപടിയുമായി സോനം വാങ്ചുക്

0
ഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ...

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...