ആറന്മുളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയില്‍ പീഡനത്തിനിരയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെണ്‍കുട്ടിയെ സുരക്ഷിതയായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

ഇനിയും പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് കുട്ടി മന്ത്രിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും പ്രത്യേക കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ കുട്ടിക്കില്ല. വീട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തില്‍ താന്‍ സന്തോഷവതിയാണെന്നും പെണ്‍കുട്ടി മന്ത്രിയെ അറിയിച്ചു. തന്റെ 11 വയസുള്ള അനുജന്റെ കാര്യം പെണ്‍കുട്ടി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതുപ്രകാരം അനുജന്റെ കാര്യത്തില്‍ തുടരന്വേഷണം നടത്തി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശന വേളയില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇതോടൊപ്പം ശിശു സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന പത്തനംതിട്ട നാരങ്ങാനത്ത് ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയേയും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രി ഇടപെട്ടാണ് ഈ കുട്ടിയെയും സുരക്ഷിതയായി ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...