കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സ്മാർട്ട് ഇൻവെസ്റ്റി ഗേഷൻ റൂം (എസ് ഐ ആർ) തയ്യാറാക്കി. കേസ് അന്വേഷണത്തിന് ആധുനിക രീതിയിലുള്ള ഡിജിറ്റൽ സാങ്കേതിക ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇത്. 2024 ജൂലൈ 1 മുതൽ നിലവിൽ വന്ന പുതിയ നിയമസംഹിതയിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ആധുനിക സാങ്കേതിക ഉപയോഗിച്ച് പരാതിക്കാരന് പരമാവധി വേഗത്തിലും സമയ ബന്ധിതമായും നീതിലഭിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയിരിക്കെ ഈ നീതിന്യായ വ്യവസ്ഥയിലെ ഒരു പ്രധാ പങ്കുവഹിക്കുന്ന നിയമ നിർവ്വഹണ ഏജൻസികൾ തങ്ങളുടെ സേനാംഗങ്ങളെ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ പരിശീലിപ്പിക്കുന്നത് അനിവാര്യമായി തീർന്നിരിക്കുന്നു.
പദ്ധതി സാദ്ധ്യമാക്കുന്നതിന് വേണ്ടി ആദ്യപടിയായി ആറന്മുള പോലീസ് സ്റ്റേഷനിലെ ഹാളിൽ ഓരോ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ലാപ്പ്ടോപ്പ് – കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനാവശ്യമായ ഇൻ്റർനെറ്റ്, വൈദ്യുതി പോർട്ടലുകളും അടങ്ങിയ 15 ക്യാബിനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ ലഭ്യമായ ലാപ്പ്ടോപ്പുകളും കമ്പ്യൂട്ടറുകളും പോലീസ് ഓഫീസറന്മാരുടെ കമ്പ്യൂട്ടറുകളും കോൺഫിഗറേഷൻ ചെയ്ത് കേരള പോലീസിൻ്റെ ഐ സി ഒ പി എസ് ആപ്പിക്കേഷൻ പ്രവർത്തിപ്പിക്കുന്ന തരത്തിലേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും ഫയൽ കസ്റ്റോഡിയന്മാർക്കും ഫയൽ ലഭിക്കും. ഇതു സംബന്ധമായ പരിശീലനം നൽകും. കേസുകളുടെ അന്വേഷണത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തുന്ന സ്ക്രിപ്റ്ററി ഭാഗത്തിൽ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ബുദ്ധിമുട്ടായി വരുന്ന മലയാളം ടൈപ്പിംഗ് രീതിയിലേക്ക് മാറ്റി.
പോലീസ് ഉദ്യോഗസ്ഥന്മാർ ഉപയോഗിക്കുന്ന ലാപ്പ് ട്രോപ്പിൽ ഇവ സെറ്റു ചെയ്തതിന് ശേഷം തങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഡേറ്റാ ഇൻപുട്ട് ചെയ്യുന്നതിനും ‘ ഇതിൽ നിന്ന് കോപ്പി ചെയ്ത് ഐ സി ഒ പി എസ് ആപ്ലിക്കേഷനുകൾ വഴി എളുപ്പത്തിൽ സിഡിയും സാക്ഷിമൊഴികളും തയ്യാറാക്കുന്ന തരത്തിൽ ആറന്മുള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർക്ക് പരിശിലനം നൽകി വരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്, മുൻ പത്തനംതിട്ട ഡിവൈഎസ്പി വിനോദ് , പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം പ്രാവർത്തികമാക്കുന്നതെന്ന് ആറന്മുള എസ് എച്ച് ഒ സി കെ മനോജ് അറിയിച്ചു.