രാജ്യത്തിന്റെ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ദേശഭക്തിഗാനങ്ങൾ മുടക്കം കൂടാതെ ഇത്തവണയും എഴുതി ചിട്ടപ്പെടുത്തി വലിയകുന്നം ഹരികുമാരൻ നമ്പൂതിരി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: രാജ്യത്തിന്റെ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ദേശഭക്തിഗാനങ്ങൾ മുടക്കം കൂടാതെ ഇത്തവണയും എഴുതി ചിട്ടപ്പെടുത്തി സമൂഹത്തിന് മുന്നിൽ സമർപ്പിച്ചിരിക്കുകയാണ് വലിയകുന്നം ഹരികുമാരൻ നമ്പൂതിരി. കഴിഞ്ഞ എട്ട് വർഷക്കാലമായി സ്വാതന്ത്ര്യ ഗീതങ്ങൾ എഴുതി ചിട്ടപ്പെടുത്തി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സമൂഹത്തിന് പകർന്ന് നൽകി വരികയാണ് ക്ഷേത്രം മേൽശാന്തി കൂടിയായ വലിയകുന്നം ഹരികുമാരൻ നമ്പൂതിരി. ആർ എൽ വി സനോജ് പുറമറ്റത്തിന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ദേശഭക്തി ഗാനം എന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്. വന്ദേ ഭാരതം എന്ന് പേരിട്ടിരിക്കുന്ന ദേശഭക്തി ഗാനം അഭിലാഷ് ചങ്ങനാശേരിയാണ് ആലപിച്ചിരിക്കുന്നത്. ഇതിന്റെ പ്രകാശന കർമ്മം മാധ്യമ പ്രവർത്തകൻ വിനോദ് തെള്ളിയൂർ ചാലാപ്പള്ളി ജയ്ഹിന്ദ് ഗ്രന്ഥശാല പ്രസിഡന്റ് സി ജി വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവും കവിയുമായ വലിയ കുന്നം ഹരികുമാരൻ നമ്പൂതിരി ആമുഖ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ വിജിത വി.വി, ഗ്രന്ഥശാല സെക്രട്ടറി ശാലിനി കുട്ടിയമ്മ, സജീവ് എസ് , ജി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ ആർ എൽ വി സനോജ് പുറമറ്റം, ഗായകൻ അഭിലാഷ് ചങ്ങനാശേരി എന്നിവരെ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....