റാന്നി താലൂക്ക് ആശുപത്രിയുടെ പിന്നിലെ സ്ഥലം കുണ്ടും കുഴിയുമായി കിടക്കുന്നതു മൂലം വാഹന പാര്‍ക്കിംങ് ദുഷ്ക്കരമാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് ആശുപത്രിയുടെ പിന്നിലെ സ്ഥലം കുണ്ടും കുഴിയുമായി കിടക്കുന്നതു മൂലം വാഹന പാര്‍ക്കിംങ് ദുഷ്ക്കരമാവുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വശത്തെ ഭാഗമാണ് നിരപ്പാക്കാത്തതു മൂലം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് അനുവദിച്ചിരിക്കുന്നത് പഴയ രാമപുരം ചന്ത നിലനിന്ന സ്ഥലത്താണ്. ഇവിടെ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിംങ് ഫീസും പിരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്ത ശേഷം നൂറു മീറ്ററോളം ദൂരം നടന്നു വേണം രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍. ആശുപത്രിയുടെ സമീപത്തെ സ്ഥലം നിരപ്പാക്കി എടുത്താല്‍ പാർക്കിംഗ് പ്രയോജനപ്പെടുത്താന്‍ കഴിയും. ആ വശത്തു കൂടി വാഹനങ്ങള്‍ക്ക് പുറത്തേക്കു പോകുവാനും കഴിയും. നിലവില്‍ വഴിയുടെ ഭാഗം കാടുമൂടി കിടക്കുകയാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളുമായി എത്തുന്നവര്‍ രോഗികളെ ഇറക്കിയ ശേഷം പിന്നിലെ സ്ഥലത്താണ് വാഹനങ്ങള്‍ ഇടുന്നത്. കല്ലുകളും കുഴിയും നിറഞ്ഞതിനാല്‍ തിരിക്കാനും മറ്റും ബുദ്ധിമുട്ടാണ്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാകുന്നതായും പരാതിയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...