ആറന്മുള : വിശ്വപ്രസിദ്ധമായ ആറന്‍മുള വള്ള സദ്യ ഇന്ന്. ഇടവേളയ്ക്ക് ശേഷമാണ് വള്ള സദ്യ നടക്കുന്നത്. വരാനിരിക്കുന്ന 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ കാലമാണ്. ഏഴ് പള്ളിയോടങ്ങള്‍ക്കാണ് ഇന്ന് വള്ള സദ്യ നടക്കുന്നത്. ഇന്ന് രാവിലെ 11.30ന് എന്‍ എസ് എസ് പ്രിസിഡന്റ് ഡോ.എം ശശികുമാര്‍ ഭദ്രദീപം കൊളുത്തും. ഇനിയുള്ള 67 ദിവസവും വഞ്ചിപ്പാട്ടും ഉണ്ടായിരിക്കും. ആറന്മുളയിലെ 64 വിഭവങ്ങളും വിരിച്ചു വച്ച ഇലയിലെത്തും.
ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ തുഴച്ചിലുകാര്‍ പാടി ചോദിക്കുന്ന 20 വിഭവങ്ങളും വള്ളസദ്യയുടെ പ്രത്യേകതയാണ്. പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകള്‍ ക്രമീകരിക്കുന്നതിനൊപ്പം പള്ളിയോടങ്ങളില്‍ നീന്തലറിയാവുന്ന 40 പേരെ മാത്രമെ തുഴയാന്‍ അനുവദിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. വള്ള സദ്യയില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും വിവിധ കരപ്രതിനിധികളും എത്തും.