ആറന്മുള വള്ളസദ്യ ലോഗോ : അവസാന തീയതി ജൂലൈ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഔദ്യോഗിക ലോഗോ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രം സമര്‍പ്പിക്കാം. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ പരിഗണിക്കില്ല. ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങള്‍, ഭക്തി, പാരമ്പര്യം, സാംസ്‌കാരിക പൈതൃകം എന്നവയിലേതെങ്കിലും പ്രതിഫലിക്കണം. ‘ആറന്മുള വള്ളസദ്യ 2026’ എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ ഉള്‍പ്പെടുത്തണം. ലോഗോ ഡിജിറ്റല്‍ രീതിയില്‍ രൂപകല്‍പന ചെയ്തതാകണം. തയ്യാറാക്കിയ ലോഗോ JPEG/PNG ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ എന്‍ട്രിയുടെ സോഴ്‌സ് ഫയല്‍ അല്ലെങ്കില്‍ സമാനമായ എഡിറ്റ് ചെയ്യാവുന്ന ഫോര്‍മാറ്റ് സമര്‍പ്പിക്കണം.

ലോഗോ കളറിലും ബ്ലാക്ക് ആന്‍റ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം. പോസ്റ്ററുകള്‍, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ഷര്‍ട്ടുകള്‍, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്‍റോകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കാന്‍ അനുയോജ്യമായിരിക്കണം. ലോഗോയുടെ ആശയവും അതിന്‍റെ പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണം. വിജയിക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ ജൂലൈ 16 വൈകിട്ട് അഞ്ചിന് മുമ്പ് പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...