വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു. തൃപ്പാറ ക്ഷേത്രത്തിന് സമീപത്തയാണ് കൈവരിയില്ലാത്ത പാലമുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡിലാണ് പാലത്തിന് കൈവരി നിര്‍മ്മിക്കാതെ പോയത്. അടുത്തിടെയാണ് റോഡ്‌ ടാര്‍ ചെയ്ത് നവീകരിച്ചത്. എന്നാല്‍ ടാറിംഗ് നടക്കുന്ന സമയത്തും പാലത്തിന്‍റെ കൈവരി നിര്‍മ്മിക്കുന്ന കാര്യം മാത്രം നടപ്പായില്ല. വലിയ താഴ്ചയുള്ള റോഡിന് കുറുകെ നിര്‍മ്മിച്ച പാലത്തിന് കൈവരി കൂടി ഇല്ലാതായതോടെ ഭീതിയോടെയാണ് വാഹന യാത്രക്കാര്‍ ഈ വഴി സഞ്ചരിക്കുന്നത്. അപകടം മനസിലാക്കാന്‍ പൊതുമരാമത്ത് റോഡ്‌ വിഭാഗം മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

ഇതുകൊണ്ട് തന്നെ രാത്രിയില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. വാഹനാപകടങ്ങള്‍ സംഭവിക്കാതെ ഇരിക്കാന്‍ നാട്ടുകാര്‍ തന്നെ ഈ ഭാഗത്ത് റിബ്ബണ്‍ വലിച്ച് കെട്ടി അപായ സൂചന നല്‍കിയിരിക്കുന കാഴ്ചയും കാണാന്‍ കഴിയും. കോന്നി – പൂങ്കാവ് – വാഴമുട്ടം വഴിയും പത്തനംതിട്ട – അഴൂര്‍ – താഴൂര്‍ കടവ് വഴിയും നിരവധി ആളുകള്‍ വള്ളിക്കോട് വഴി കൈപ്പട്ടൂര്‍ പന്തളം ഭാഗത്തേക്ക് സഞ്ചരിക്കാറുണ്ട്. അടൂര്‍ – കോന്നി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണിത്‌. സ്കൂള്‍ ബസുകളും  സര്‍വീസ് നടത്തുന്ന ബസുകളും ഈ വഴി കടന്നുപോകുന്നുണ്ട്. എന്നിട്ടും പാലത്തിന് കൈവരി നിര്‍മ്മിക്കാത്ത അധികൃതരുടെ തികഞ്ഞ അനാസ്ഥയ്ക്ക് എതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...