ആറന്മുള വള്ളസദ്യയുടെ വഴിപാട് ബുക്കിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : 82 ദിവസം നീണ്ടുനില്ക്കുന്ന പ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ വഴിപാട് ബുക്കിംഗ് ആരംഭിച്ചതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെയാണ് വഴിപാട് വള്ളസദ്യ. 100 സദ്യകളുടെ ബുക്കിംഗ് പൂർത്തിയായി. ഒരു ദിവസം പരമാവധി 15 സദ്യകൾ വീതം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു. പള്ളിയോട സേവാസംഘം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടുകൂടി നടത്തി വരുന്ന വഞ്ചിപ്പാട്ട് കളരി ഏപ്രിൽ 6ന് ആരംഭിക്കും. 6, 7 തീയതികളിൽ മേഖലാതലത്തിൽ വഞ്ചിപ്പാട്ട് കളരികൾ സംഘടിപ്പിക്കും. കിഴക്കൻ മേഖലാ കളരി ചെറുകോൽ എൻ.എസ്.എസ് കരയോഗത്തിലും മധ്യമേഖലയിലെ വഞ്ചിപ്പാട്ട് കളരി പാഞ്ചജന്യം ഓഡിറ്റോറിയത്തിലും പടിഞ്ഞാറൻ മേഖലാ കളരി തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലും നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...